ഗുരുവായൂര്‍ പദ്മനാഭന് പാലിയം പുതിയ തൃക്കോവിലിലെ സ്വീകരണം ...01-03-2014.
പാലിയം പുതിയ തൃക്കോവിലിലെ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു ഗുരുവായൂര്‍ പദ്മനാഭന് ഗംഭീ രമായ സ്വീകരണമായിരുന്നു.. ..പൂത്തളയും പൂമാലയും കുങ്കുമ തിലകവും ഒക്കെ അണിയിച്ചു ............പട്ടുപാവാടയുടുത്ത ബാലികമാരും സെറ്റ് സാരുയുടുത്ത തരുണീമണികളും കൈകളില്‍ താലവുമേന്തി കൊട്ടും കുരവയും ഒക്കെയായിട്ടായിരുന്നു പദ്മനാഭനെ എതിരേറ്റത്. വലിയ കേശവനും ഉണ്ടായിരുന്നു...കേശവനെ ഇങ്ങനെയൊന്നും സ്വീകരിക്കാഞ്ഞതില്‍ ചെറിയൊരു പ്രങ്ങ്നാസം തോന്നാതിരുന്നില്ല....മനുഷ്യര്‍ക്ക് മാത്രമല്ല ആനകള്‍ക്കും ഉണ്ടോ ഈ പക്ഷാഭേദം ......എന്ന് മനസ്സ് മന്ത്രിച്ചുപോയി......ഇതു ശരിയോ ????
പദ്മനാഭാന്‍ വലിയ വിശേഷതകള്‍ ഉള്ള ആനയാത്രേ ....ഭഗവാന് ഗുരുവായൂരപ്പന്റെ വിഗ്രഹം ഏറ്റവും കൂടുതല്‍ പ്രാവശ്യം വഹിച്ച ആന എന്ന മാഹാത്മ്യം , പിന്നെ നല്ല ഭക്ഷണം മാത്രമേ കഴിക്കൂ, നല്ല സ്ഥല്ത്തുമാത്രമേ നില്ക്കൂ...തുമ്പിക്കൈ നീട്ടം കൂടിയതു കൊണ്ട് നല്ല ലക്ഷണം ഉള്ള ആനയാണ്, അടക്കവും ഒതുക്കവും മറ്റു ആനകളേക്കാള്‍ കൂടുതലുണ്ട്, ക്ഷത്രിയ കുലത്തില്‍ ദേവത്വ ജനനം ആണ്....അങ്ങിനെ പോകുന്നു പദ്മനാഭന്റെ സവിശേഷതകള്‍ ...മറ്റുള്ള ആനകള്‍ പാവങ്ങള്‍ ഇങ്ങനെയൊന്നും അല്ലാതായിപ്പോയി......
എന്തൊക്കെയായാലും ഉത്സവം കേമമായി പര്യവസാനിച്ചു......ഇതുവരെ കാണാത്ത എന്നാല്‍ കാണാന്‍ കൊതിച്ചിട്ടുള്ള മനോഹര കാഴ്ചകള്‍ കണ്ട സന്തോഷത്തിലാ ഞാന്‍ ....
ജനിക്കുമ്പോള്‍ ഒന്നും തന്നെ ചീത്തയായി ജനിക്കുന്നില്ല.....എന്നാല്‍ വളരുമ്പോള്‍ നല്ല സാഹചര്യങ്ങള്‍ കിട്ടേണ്ടത് നല്ല വളര് ച്ച യ്ക്ക് അത്യന്താപക്ഷിതം തന്നെ....എന്ന ഒരു സത്യമായ ആശയം ഇവിടെയും ഉയര് ന്നു നില്ക്കുന്നു......എന്റെ തുളസിക്കവിതയിലേതു പോലെ......
********************