പഴയ പൊസ്റ്റുകൾ

2014, മാർച്ച് 10, തിങ്കളാഴ്‌ച

നന്മ തിരിച്ചറിയാന്‍ നന്മയുള്ള മനസ്സ് വേണം

      ഒരിടത്ത് ഒരു ഭാര്യയും ഭര്‍ത്താവും ജീവിച്ചിരുന്നു.  ഒരിക്കല്‍ ഒരു പുതിയ  കുടുംബം അവരുടെ തൊട്ടയല്പക്കത്തെ   ഒഴിഞ്ഞു കിടന്നിരുന്ന വീട്ടില്‍  താമസിക്കാന്‍  വന്നു.  പിറ്റേന്ന് രാവിലെ പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പുതിയ വീട്ടിലെ സ്ത്രീ  തുണി അലക്കിവിരിക്കുന്നത്  ജനലിലൂടെ കണ്ട ഭാര്യ ഭര്‍ത്താവിനോട്  പറഞ്ഞു "ആ സ്ത്രീയ്ക്ക് തുണി അലക്കുവാന്‍ അറിയില്ലാന്നു  തോന്നുന്നു.  ഒരു തുണിയുടെയും  അഴുക്കു പോയിട്ടില്ല..കണ്ടില്ലേ" . എന്ന്. ഭര്‍ത്താവ് ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസവും അവര്‍ പ്രാതല്‍ കഴിക്കുമ്പോള്‍ പുതിയ വീട്ടിലെ സ്ത്രീ തുണി കഴുകി വിരിക്കുകയായിരുന്നു.  ഇത് കണ്ട  ഭാര്യ  അപ്പോഴും  പറഞ്ഞു . "കണ്ടില്ലേ തുണി അലക്കി വിരിചിരിക്കുന്നെ. അഴുക്കു പോയിട്ടേയില്ല. ഇതെന്താ ആ സ്ത്രീയ്ക്ക് തുണി അലക്കാന്‍ അറിയാഞ്ഞിട്ടാണോ.....? അല്ലെങ്കില്‍ എനിക്ക് തോന്നുന്നു അവരുടെ സോപ് പൊടി നല്ല ഗുണ മുള്ളതല്ലാന്നു . വല്ല വിലക്കുറഞ്ഞ പൊടിയും വാങ്ങിച്ചാ  അലക്കുന്നെ എന്നാ തോന്നുന്നേ". എന്നും പറഞ്ഞു. അപ്പോഴും ഭര്‍ത്താവ് ഒന്നും മിണ്ടിയില്ല....അങ്ങിനെ ദിവസവും ആ സ്ത്രീയുടെ അലക്കിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു    ഭാര്യ... പെട്ടന്നൊരു ദിവസം  പതിവുപോലെ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍  വലിയൊരു അതിശയത്തോടെ ഭാര്യ പറഞ്ഞു .."നോക്കിയേന്നു,  ആ സ്ത്രീ തുണി  അലക്കാന്‍ പഠിച്ചു എന്നാ തോന്നുന്നേ....ഇന്ന് തുണിയെല്ലാം നല്ലോണം അഴുക്കെല്ലാം പോയി വെളുത്തിട്ടുണ്ട്.....   ആരാ അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തെ  എന്നാ എനിക്ക്  അറിയാത്തെ"  എന്ന്.. 

       എപ്പോഴും ഭാര്യയുടെ കമന്റ്‌  കേട്ട് മൌനം പാലിക്കാറുള്ള ഭര്‍ത്താവ്  ഉടനെ പറഞ്ഞു ,  "ഞാന്‍ ഇന്ന് നേരത്തെ എഴുന്നേറ്റ് നമ്മുടെ ജനലുകള്‍ തുടച്ചു വൃത്തിയാക്കി"..എന്ന് .. ഇത് കേട്ട് ഭാര്യ ഒന്ന് നന്നായി ചമ്മി...ഒരു ഒന്നൊന്നര ചമ്മല്‍  . 

    ഇതാണ് നമ്മുടെ ജീവിതത്തില്‍ സാധാരണയായി നടക്കുന്നത്. നാം മറ്റുള്ളവരെ വിമര്‍ശിക്കും മുന്‍പ്  ഒരിക്കല്‍ നമ്മുടെ മനസ്സിനെ ഒന്ന്  നന്നായി വിശകലനം  ചെയ്തു നോക്കേണ്ടത്  അത്യാവശ്യം ആണ് ...
നമ്മുടെ അകക്കണ്ണില്‍ ശുദ്ധത ഉണ്ടെങ്കിലെ  മറ്റുള്ളവരിലെ നന്മകള്‍ തിരിച്ചറിയാന്‍ കഴിയൂ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ