പഴയ പൊസ്റ്റുകൾ

2014, മാർച്ച് 10, തിങ്കളാഴ്‌ച

റബ്ബറും പെന്‍സിലും = രക്ഷാകര്‍ത്താക്കളും കുട്ടികളും

പരസ്പര ബന്ധമുള്ളവ......ഒരു വട്ടുചിന്ത ....

Pencil :     എന്നോട് ക്ഷമിക്കെടാ.....ഞാന്‍ കാരണം നിനക്ക് എപ്പോഴും കഷ്ടമല്ലേ.....

Rubber :           എന്തിനാ ....ഈ ക്ഷമ.....നീ അതിനു ഇപ്പൊ തെറ്റൊന്നും ചെയ്തില്ലാല്ലോ..

Pencil  :   ഞാന്‍ എപ്പോ എവിടെ തെറ്റ് ചെയ്താലും  അത് മായ്ച്ചു കളയാന്‍ നീ          ഉണ്ടാകും.   ഇങ്ങനെ എന്റെ തെറ്റുകളെ ഇല്ലാതാക്കുമ്പോള്‍ നിന്റെ ഓരോ ഭാഗവും തേഞ്ഞു തേഞ്ഞു  നീ ചെറുതാകുകയും നിന്റെ  ഭംഗി  പോകുകയും ചെയ്യുന്നത് ഞാന്‍ അറിയുന്നുണ്ട്.   .....അതോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു......
Rubber :   ഓ അതാണോ...കാര്യം അതൊക്കെ  ശരിയാ.....പക്ഷെ    ഞാന്‍ അതൊന്നും വലിയ കാര്യമായി എടുത്തിട്ടില്ല. എന്റെ  ജന്മം തന്നെ അതിനു വേണ്ടിയുള്ളതല്ലേ.......നിന്റെ തെറ്റുകളെ മായ്ക്കാന്‍ വേണ്ടിയാ എന്നെ ഉണ്ടാക്കിയിരിക്കുന്നെ.....എനിക്ക് നന്നായി അറിയാം  ഇങ്ങനെ മായ്ചു മായ്ച്ച് ഒരു ദിവസം ഞാന്‍  ഇല്ലാതാവും അപ്പോള്‍ നീ വേറെ  പുതിയത് ഒരെണ്ണം സംഘടിപ്പിക്കും     എന്ന് ...   നീ വിട്.., അതെന്റെ     കടമയല്ലേ....ഞാന്‍ വലിയ സന്തോഷവാനാ അതില്‍.   നീ  അതോര്‍ത്തു  വിഷമിക്കരുത്.   കാരണം നീ സങ്കടപ്പെട്ടു കാണുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.  
 പെന്‍സിലും റബ്ബറും  ചേര്‍ന്നുള്ള ഈ സംഭാഷണം  ശ്രദ്ധിച്ചോ.....രക്ഷാകര്ത്താക്കളെ റബ്ബര്‍ ആയും    കുട്ടികളെ പെന്‍സിലായും ഒന്ന് സങ്കല്‍പ്പിച്ചു നോക്കിയേ.....കുട്ടികളുടെ തെറ്റുകളെ ക്ഷമിക്കുവാനും തിരുത്തുവാനും  എപ്പോഴും രക്ഷാകര്‍ത്താക്കള്‍  ഉണ്ടായിരിക്കും  . അതില്‍  കുട്ടികള്‍ അവരെ അനുസരിച്ചാലും ഇല്ലെങ്കിലും വേദനിപ്പിച്ചാല്‍ പോലും  അവര്‍ സന്തുഷ്ടരായിരിക്കും ...കുട്ടികള്‍ക്ക് വേണ്ടി  വീണ്ടും എന്തും ചെയ്യാന്‍, അനുഭവിക്കാന്‍  അവര്‍ എപ്പോഴും തയ്യാറായിരിക്കും....കാലപ്പോക്കില്‍  അവര്‍ ഇല്ലാതാവുകയും കുട്ടികള്‍ക്ക് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുകയും ചെയ്യും......
   ഇങ്ങനെ ജീവിതത്തിലെ പല ഉപമകളും ഉദാഹരണങ്ങളും നമ്മുടെ ചുറ്റുപാടും തന്നെ കാണാന്‍ കഴിയും ....പലതും നമ്മുടെ മനസ്സിന് അറിവ് പകരുന്നവയും ആയിരിക്കും....   ശ്രദ്ധ  പതിപ്പിച്ചാല്‍ ,    മനുഷ്യ ജീവിതത്തിലെ പല തത്വങ്ങളും    നമ്മുടെ  ദിനചര്യകളില്‍     ഒളിഞ്ഞു കിടക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.....മറ്റൊരു ഉദാഹരണം പറയാം......പാത്രം ചേച്ച് കൊണ്ടിരിക്കുമ്പോള്‍ എനിക്ക്  ഫീല്‍ ആകുന്നതാ.....നമ്മള്‍ സിങ്കില്‍ കിടക്കുന്ന പാത്രങ്ങളെയെല്ലാം തേയ്ക്കുന്നു, പിന്നെ   കഴുകുന്നു.  ചിലത്  ഉടഞ്ഞും പോകുന്നു. ആദ്യം  തേച്ചതു  തന്നെ ആണോ നമ്മള്‍  ആദ്യം കഴുകുന്നത്. ചിലപ്പോള്‍ അവസാനം തേച്ചതായിരിക്കും ആദ്യം കഴുകുക......അതുപോലെ തന്നെയാ  ഈ ആദ്യം ജനിച്ച മനുഷ്യര്‍  അതായത് വയസ്സായവര്‍ മാത്രം അല്ലാല്ലോ ആദ്യം മരിച്ചു പോകുന്നത്....ചെറിയ കുട്ടികളും  ഇടത്തരക്കാരും എല്ലാം  മരണത്തിനു  അടിമയാകുന്നതും  ഇതുപോലെ തന്നെയല്ലേ......

                                                                                            *****************
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ