പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

മാതൃ സ്നേഹം

അമ്മയ്ക്കു പകരം അമ്മ മാത്രം
ഒരു കുഞ്ഞു പിറക്കുന്നതോടൊപ്പം ഒരു അമ്മയും ഉണ്ടാകുന്നുനീണ്ട ഒന്പതു മാസങ്ങള്ത്യാഗമനുഭവിച്ചു ക്ഷമയോടെ  കാത്തിരുന്നു  ഒരു കുഞ്ഞിനു ജന്മം കൊടുത്തു മാതാവാകുന്നതോടെ സ്ത്രീ സ്ത്രീത്വത്തിന്റെ   പൂര്ണ്ണ രൂപംപ്രാപിക്കുന്നുകരഞ്ഞു വിളിച്ചു കൊണ്ട് ആദ്യമായി  നാം  ഭൂമിയില്‍ പിറന്നു വീഴുന്ന നേരം സ്നേഹത്തിന്പൊരുളായി കരുതി നമ്മെ മാറോട് ചേര്ത്ത് പുണര്ന്നു കൊണ്ട്  പ്രസവ വേദനയുടെ പാരവശ്യത്ത്തിലും മുഖത്ത്പുഞ്ചിരിയോടെ  വാത്സല്യം ജീവിത പൊരുള്‍ എന്ന് പറയാതെ പറഞ്ഞു തരുന്നു അമ്മ.   
  
 മാതൃത്വം ദൈവീകമാണ്അതു കൊണ്ട് തന്നെ  മാതൃ ഹൃദയം സ്നേഹത്തിന്റെ നീരുറവ യാണ് അതിനു പകരംവക്കാന്‍  ഈലോകത്ത്  മറ്റൊന്നും തന്നെ  ഇല്ല.   ഒരു സ്ത്രീ  മാതാവായി കഴിഞ്ഞാല്‍  അവളിലെ  മാതൃ ഹൃദയംസ്നേഹത്താല്‍  നിര്‍ഭരമാകുന്നു  നമുക്ക് നേരില്‍ കാണാന്‍ കഴിയുന്ന  ദൈവമായി മാറുന്നുബാല്യ കാലത്തില്‍  നമ്മെനോക്കി വളര്‍ത്താന്‍ ദൈവം മാതാവിനെ നിയോഗിക്കുന്നു കണ്ണിലെ കൃഷ്ണമണി പോലെ മാതാവ് നമ്മെകാത്തുസുക്ഷിച്ചു വളര്‍ത്തുന്നു.

മാതാവാണ് നമ്മുടെ ആദ്യ ഗുരു.  മാതാവില്‍ നിന്നും അമ്മിഞ്ഞ പാല്‍  നുണഞ്ഞു കൊണ്ട് നാം പ്രഥമ  ശിഷ്യത്വംസ്വീകരിക്കുന്നുപിന്നെയങ്ങോട്ട് നീന്താന്‍ നടക്കാന്‍ സംസാരിക്കാന്‍ അങ്ങിനെ അങ്ങിനെ  ലോകത്തില്‍  ജീവിക്കാന്‍ വേണ്ടുന്ന പലതും മാതാവാണ് നമ്മെ പഠിപ്പിക്കുന്നത്.  നമ്മുടെ കാലൊന്നിടറിയാല്‍കണ്ണൊന്നു കലങ്ങിയാല്‍ ,മുഖമൊന്നു വാടിയാല്‍  മാതൃ ഹൃദയം തുടി തുടിക്കും.  ഊണും ഉറക്കവും  ഉപേക്ഷിച്ചു  അവള്‍   നാം വളരുന്നതും നോക്കി കണ്ടാസ്വദിക്കും.   മനസ്സിനുള്ളില്‍  സ്നേഹം ഒളിപ്പിച്ചു വച്ച് ശാസിക്കെണ്ടപ്പോള്‍ ശാസിച്ചും ശിക്ഷിക്കെണ്ടപ്പോള്‍ ശിക്ഷിച്ചും  നമ്മെ നന്മയുടെ പ്രതീകമായി മാറ്റാന്‍  ഒരു മാതാവ് പെടുന്ന പെടാപ്പാട് ഒരിക്കലും നമ്മള് അവഗണിച്ചുകൂടാ.  സ്നേഹം പോലും തിരിചു പ്രതീക്ഷിക്കാതെ നമുക്കായി എന്തും ചെയ്യുവാന്‍  വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരേജന്മമാണ് മാതാവ്.  അമ്മ പകര്‍ന്നു  തന്ന സ്നേഹമല്ലേ  ജീവിതം തന്നെ. അമ്മയില്‍ നിന്നും നാം നുണഞ്ഞു കുടിച്ച അമ്മിഞ്ഞപ്പാലിന്‍റെ മാഹാത്മ്യം കാത്തു വേണം നാം എന്നും ജീവിക്കാന്‍.


                                                                                     *************
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ