പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

സ്വര്‍‍ഗ്ഗം ഭൂമിയില്‍‍ തന്നെ


ജീവിതമാണ്  ഏറ്റവും നല്ല വിദ്യാലയം

അനുഭവമാണ് ഏറ്റവും നല്ല ഗുരു

ഹൃദയമാണ് ഏറ്റവും നല്ല ക്ഷേത്രം

സ്നേഹമാണ് ഏറ്റവും നല്ല വിഗ്രഹം

   
     ജീവിതം വളരെ ലഘുവാണ്.  അത് എത്രമാത്രം സന്തോഷ പ്രദമാക്കുവാന്‍ സാധിക്കുമോ അത്രക്കും
സന്തോഷപ്രദം ആക്കുവാന്‍  ശ്രമിക്കുകസുഖ ദുഃഖ സമ്മിശ്രം ആയ   കൊച്ചു ജീവിതവേളയില്‍   
സന്തോഷത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന നാം നേരിടേണ്ടി വരുന്ന ദുഖങ്ങളെയും ഭഗവാന്‍റെ
പ്രസാദമായി സ്വീകരിക്കാന്‍  പരിശീലിക്കുകനാം ചെയ്യും നന്മകള്‍ നാലിരട്ടിയായി നമ്മളെ  
പിന്‍തുടരുന്നതുപോലെ   തിന്മകളും പിന്തുടരും എന്നത് ഒരു പച്ചയായസത്യം ആണ്അതിനാല്‍  
മറ്റുള്ളവര്‍ക്കായി എന്തെങ്കിലും നന്മകള്‍ ചെയ്യുവാന്‍ സാധിച്ചാല്‍  ചെയ്യുകആവോളം എല്ലാവരെയും
സ്നേഹിക്കുക.  തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതിരിക്കുക.  സ്നേഹം പോലും.  മറ്റുള്ളവരുടെ  
കുറ്റങ്ങള്‍  കണ്ടു പിടിക്കാന്‍  ചിലവാക്കുന്ന സമയം മുഴുവനുംനമ്മുടെ കുറ്റവും കുറവും കണ്ടു 
പിടിച്ചു ശരിയാക്കി നല്ല ഒരു മനസ്സിന്‍റെ ഉടമയായി മനസ്സാക്ഷിയെവഞ്ചിക്കാതെ ജീവിക്കാന്‍  സാധിച്ചാല്‍ ഭൂമിയിലെ ജീവിതം വളരെ എളുപ്പമാണ്ജീവിതത്തെ ഭയക്കാതിരിക്കുകവരും അനുഭവങ്ങളില്‍  
നിന്നും നല്ല പാഠങ്ങള്‍   പഠിച്ചു ജീവിതത്തെകൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിച്ചാല്‍ അതും നമ്മെ  
സ്നേഹിച്ചു തുടങ്ങും പിന്നെ എല്ലാംനമുക്കനുകൂലമായിക്കൊള്ളും. നാം  സ്നേഹിച്ചാല്‍  ജീവിതം  
നമ്മയും സ്നേഹിക്കും   സ്വര്‍ഗം മറ്റെങ്ങുമല്ല.   ഭൂമിയില്‍  തന്നെ .  


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ