പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

സ്ത്രീ അബലയല്ല     ലോകത്തിന്റെ നിനനില്‍പ്പിനു വേണ്ടി പുരുഷനേയും സ്ത്രീയേയും വെത്യസ്തമായി സൃഷ്ടിച്ചിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ സ്ത്രീയുടെ മനോബലവും ശാരീരിക ബലവും പുരുഷനേക്കാള്‍ ഒട്ടും തന്നെ പിന്നിലല്ല എന്ന് ഇതിനകം പല ധീര വനിതകളും തെളിയിച്ചു കഴിഞ്ഞതാണിവിടെ. അതിനുദാഹരണങ്ങളാണ് വിമാനങ്ങള്‍ പറത്തിയും ബഹിരാകാശ യാത്രകള്‍ നടത്തിയും അധികാര സ്ഥാനങ്ങളിലേക്കു കുതിച്ചു കയറിയും നാടിന്റെ നാഴികക്കല്ലുകളായി മാറിയിട്ടുള്ള സ്ത്രീ പ്രതിഭകള്‍.  കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പഴയ പാരമ്പര്യങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള പ്രായോഗികമല്ലാത്ത ചങ്ങലക്കണ്ണികളില്‍ നിന്നും മോചനം എന്ന ഉയര്‍ന്ന ലക്ഷ്യം നേടി ജീവിതത്തില്‍ മുന്നേറിയ സ്ത്രീ പ്രതിഭകള്‍ പുരുഷനേക്കാള്‍ ഏതു വിധത്തിലാണ് പിന്നില്‍...പരസ്ത്രീകളില്‍ പുരുഷന്മാര്‍ക്കു തോന്നുന്ന നിയമവിരുദ്ധമായ കാമവെറി ഒന്നു മാത്രം ഈ ലോകത്തു നിന്നും മാഞ്ഞു കിട്ടിയാല്‍ സ്ത്രീ ഒരുക്കലും അബലയല്ല. ദൗര്‍ലഭ്യം കൊണ്ടു നേടുന്നതൊന്നും നേട്ടമായിരിക്കില്ല എന്നു മാത്രമല്ല, ആ ദൗര്‍ലഭ്യം ജീവിതത്തിലുടനീളം അവരെ വേട്ടയാടുകയും ചെയ്യും എന്നതില്‍ യാതൊരു സംശയവും ഇല്ല.സത്യസന്ധയും  നീതിമതിയും ആയ ഒരു സ്ത്രീയുടെ പതനത്തിനു കാരണക്കാരനായ പുരുഷനെ അധഃപതിച്ചവനായി മാത്രമേ കണക്കാക്കാനാവൂ. 

          ജീവിതത്തിലെ പ്രതിസന്ധികള്‍ സ്വയം തരണം ചെയ്യാന്‍ ശേഷിയുള്ളവരാണ് സ്ത്രീകള്‍. അതിനായി ആരും അവരെ പ്രാപ്തരാക്കേണ്ടതില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ത്രീയിലെ മാതൃത്വം. ഭക്ഷണം പാകം ചെയ്യാന്‍, വീട്ടിലെ മറ്റു ജോലികള്‍ എല്ലാം ചെയ്യാന്‍ അവരെ പഠിപ്പിക്കേണ്ടി വന്നേക്കാം.  എന്നാല്‍ ഒരു പെണ്ണും കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി പഠിച്ചിട്ട് വിവാഹിതയാവാറില്ല. ഒരു കുഞ്ഞിനെ പ്രസവിച്ചാല്‍ ആ കുഞ്ഞിനെ എങ്ങിനെ വളര്‍ത്തിയെടുക്കണമെന്ന് ആരും അവള്‍ക്കു പറഞ്ഞു കൊടുക്കേണ്ടതില്ല. അല്‍പ്പം സ്‌നേഹം മനസ്സിലുണ്ടായാല്‍ സ്വന്തം കുഞ്ഞിനെ ആപത്തൊന്നും വരാതെ വളര്‍ത്തിയെടുക്കാനുള്ള അറിവ് അവളിലുണ്ടാകും. ഇനി ഭര്‍ത്താവ് ഉപേക്ഷിച്ചു പോയാലും മരിച്ചു പോയാലും അവള്‍ ആ കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കും. 

     ഒരുസ്ത്രീ എത്ര തന്നെ ഉയര ങ്ങളില്‍ എത്തിയാലും പുരുഷനെ ബഹുമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നു തന്നെയാണ് എന്റെ തനതായ അഭിപ്രായം. പണം സമ്പാദിക്കുന്നതു കൊണ്ടോ, ഉയര്‍ന്ന പദവിയിലിരിക്കുന്നതു കൊണ്ടോ അഹങ്കരിക്കരുത്. അഹങ്കാരം ആര്‍ക്കും ഒരലങ്കാരമല്ല. അഹങ്കാരം ഉള്ളിടത്ത് ദൈവാനുഗ്രഹം ഉണ്ടാവില്ല. പുരുഷ വര്‍ഗ്ഗങ്ങളായ അച്ഛനേയും ഭര്‍ത്താവിനേയും സഹോദരന്മാരേയും ആദരിച്ചും ബഹുമാനിച്ചും കീഴ് വഴക്കത്തോടെ ഒരു വീട്ടില്‍ ജീവിക്കുന്നതു തന്നെയാണ് ഒരു സ്ത്രീക്ക് ഭൂഷണം. അതു തന്നെയാണ് നമ്മുടെ ഭാരത സംസ്‌കാരത്തിനു ശോഭയും. നാടിന് ഒരു ഭരണാധികാരിയുള്ളതു പോലെ അടുക്കും ചിട്ടയും ഉള്ള കെട്ടുറപ്പായ ഒരു ദാമ്പത്യ ജീവിതത്തിന് ഒരു നാഥന്‍ വേണം. ഭര്‍ത്താവിനെ നാഥനാക്കി ഭാര്യയും മക്കളും ജീവിക്കുമ്പോള്‍ അവിടെ ഒരു ചിട്ടയും സുഖവും ഐശ്വര്യവും ഒക്കെയുണ്ടാവും. അതു തന്നെയാണ് കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് ഉതകുന്നതും. ഭര്‍ത്താവ് നിര്‍മ്മിക്കുന്ന പാതയിലൂടെ എങ്ങിനെ ജീവിക്കണം എന്ന് ഭാര്യ മക്കളെ പഠിപ്പിക്കട്ടെ.  നാഥന്‍ വഴി തെറ്റാതെയുള്ള ഒരു ജീവിതം നയിച്ചാല്‍ ആ കുടുബം സ്വര്‍ഗ്ഗതുല്യമാകും. അങ്ങിനെ ഓരോ കുടുംബങ്ങളും ചേര്‍ന്ന് നാടും സ്വര്‍ഗ്ഗീയമാകട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ