പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

മാതാപിതാക്കളോടുള്ള കടമ

മാതാപിതാക്കള്‍‍  നമുക്ക് നേരില്‍ ‍ കാണാന്‍ ‍ കഴിയുന്ന  ദൈവങ്ങള്‍ ആണ്  അല്ലെങ്കില്
ദൈവംനമുക്ക് നല്‍കിയിരിക്കുന്ന ഒരു അത്ഭുത സമ്മാനമാണ്. കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല
എന്ന് പറയുന്ന മാതിരി  അവര്‍ ‍  ഭൂമിയില്‍ നിന്നും മാഞ്ഞ ശേഷമേ നമുക്ക്ഇതു  മനസ്സിലാക്കാന്‍  കഴിയൂ.        
         
     ഒരമ്മ  നീണ്ട ഒന്‍പതു മാസങ്ങള്‍  പല ത്യാഗങ്ങളും സഹിച്ചു ക്ഷമയോടെ കാത്തിരിക്കുന്നു ഒരുകുഞ്ഞിനു ജന്മം നല്കാന്‍. ‍.അച്ഛനാകട്ടെ ആയുഷ്കാല സമ്പാദ്യം മുഴുവനും മക്കളുടെആശകള്‍ക്കും  ഭാവി സുരക്ഷിതത്വത്തിനും ആയി കാത്തു വയ്ക്കുന്നു.  മാതാപിതാക്കളുടെസ്നേഹത്തിനു കണക്കോ അതിര്‍‍ വരമ്പോ ഇല്ലമക്കളുടെ സ്നേഹം പോലും പ്രതീക്ഷിക്കുന്നില്ലഅവര്‍മക്കളുടെ അങ്ക ലാവണ്യങ്ങള്‍‍, രൂപ ഭംഗിപടിപ്പുപെരുമാറ്റം ഇവ     ഒന്നും   തന്നെ അവരെബാധിക്കുന്നില്ലമക്കളുടെ ഭാവിയുടെ അടിത്തറ പാകുന്നതില്‍ ‍ മാതാപിതാക്കളുടെ പങ്കു വളരെപ്രാധാന്യം അര്‍ഹിക്കുന്നുപക്വതയോടെയും  നിലനില്‍പോടെയും അവര്‍ നമ്മെവളര്‍ത്തിയെടുക്കുന്നു.  എല്ലാം നേടി നമ്മള്‍ ‍ പക്വത എത്തുമ്പോഴേക്കും മാതാപിതാക്കള്‍ വയസ്സായിട്ടുണ്ടാവും.

     പിന്നീടുള്ള അവരുടെ ജീവിതം സ്വര്ഗതുല്യമാക്കികൊടുക്കേണ്ടത് മക്കളുടെ ഒരു കടമ തന്നെയാണ്നല്ല കുട്ടികളാണ് നാളത്തെ നല്ല രക്ഷകര്‍ത്താക്കള്‍‍.  നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ ‍ നമ്മളുടെകൂടെയിരുന്നു നമുക്ക്  വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ വാര്‍ധക്യ കാലത്ത്   അവരോടോത്ത് ചിലവിടാനും അവരെ സ്നേഹിക്കുവാനും   അവര്‍ക്ക് മര്യാദയും സന്തോഷവുംനമ്മളാല്‍ കഴിയുന്ന വിധം കൊടുക്കുവാനും അങ്ങിനെ അവരുടെ ഭൂമിയിലെ ജീവിതം സ്വര്‍ഗീയ മാക്കുവാനും നമുക്ക് കഴിഞ്ഞാല്‍ ‍ അതിലേറെ പുണ്യം വേറെയുണ്ടോ.....

                                                                         ***************                                                                           
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ