പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

പാലിയം തൃക്കോവിൽ ഉത്സവം.

     ചേന്ദ മംഗല ത്തുള്ള   ചി ര പുരാതനമായ  ഈ പുതിയ തൃക്കോവിൽ   വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മാതൃകയിൽ  ഉള്ളതാണ്. വൈക്കത്തപ്പന്റെ ഭക്തനായ ഒരു പാലിയത്തച്ചൻ മുടങ്ങാതെ  വൈക്കത്ത് പോയി തൊഴുന്നത് പതിവായിരുന്നു.  പ്രായാധിക്യത്താൽ ഭഗവാനെ തൊഴാനായി വൈക്കത്ത് പോകാൻ പറ്റാതായതിൽ  അതീവ ദുഖിതനായ  പാലിയത്ത് അച്ഛന് , 
   "എന്നെക്കാണാൻ അങ്ങേക്ക് ഇവിടെ വരാൻ പറ്റാതായിരിക്കുന്നു .ഒട്ടും സങ്കട പ്പെടെണ്ടതില്ല ...ഞാൻ അങ്ങയുടെ നാട്ടിൽ വന്നു കൊള്ളാം ...ക്ഷേത്രം പണി കഴി പ്പിച്ചോളൂ .."    എന്ന് സ്വപ്നത്തിൽ  ദര്ശനം കിട്ടിയതായി പറയപ്പെടുന്നു..സ്വപ്നത്ത്തിലൂടെയുള്ള   അരുളി പ്പാ ടിലൂടെ  ആ അച്ഛന് തന്നെയാണ് വിഗ്രഹവും കിട്ടിയതെന്നാണ്‌ ഐതിഹ്യം ....
അമ്മമ്മയുടെ കൈയും പിടിച്ചു മനസ്സ് നിറയെ ഉത്സാഹമായി ഉത്സവം കണ്ടു നടന്ന കാലം പോയ്‌ മറഞ്ഞിട്ട് 32 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.....വീണ്ടും എന്റെ മനസ്സില് ഒരുത്സവക്കാലം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല......പക്ഷെ നാട്ടിൽ ഉൽസവക്കാലം വരുമ്പോൾ എന്റെ മനസ്സിലും ഉൽസവക്കൊട്ടുകൽ .മുഴങ്ങുമായിരുന്നു......ഒരിക്കലും തിരിച്ചു വരില്ലന്നു  കരുതിയ കാലം........
   എന്റെ ആഗ്രഹങ്ങളിൽ ഒരു പ്രധാന ആഗ്രഹം തന്നെയായിരുന്നു ഈ കേരള നാടും ...നാട്ടാരും ഉത്സവങ്ങളും ഇവിടത്തെ ജീവിതവും എല്ലാം..... നാളികേരത്തിന്റെ നാട്ടിൽ ഒരു നാഴിയിടങ്ങഴി മണ്ണും അതിൽ നാരായണ ക്കിളി ക്കൂടുപോലൊരു ചെറിയ വീടും അതിൽ ജനിച്ചു വളര്ന്ന നാടും നാട്ടാരും ഒത്തുള്ള ഈ കൊച്ചു സ്വര്ഗ്ഗീയ ജീവിതവും നന്നായി എന്ജോയ് ചെയ്യുന്നു....ഈ സന്തോഷം എന്റെ കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.....
  ഓട്ടം തുള്ളലും,  വാദ്യമേളവും,  സോപാന ഗീതവും ,    കഥകളിയും , ആനയും കൊട്ടും താളവും ഒക്കെയായി ഉത്സവം വളരെ കേമം  ആകുന്നുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ