പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

പരിചയപ്പെടാംഞാന് സരോജാദേവി, എറണാകുളം വടക്കന് പറവൂര് സ്വദേശി, 23 വര്ഷങ്ങളായി ചെന്നൈയില് സ്ഥിരതാമസം.  അമ്മഅച്ഛന് , അമ്മാമ്മ, 2 ചേച്ചിമാര്, ഒരു ജ്യേഷ്ഠന്‍ 4 അനിയത്തിമാര്‍, ഒരു അനിയന്ഇത്രയും പേര്അടങ്ങിയിരുന്ന ഒരു സമ്പന്ന (അംഗങ്ങളെക്കൊണ്ടു) കുടുംബത്തിലെ അംഗം. അമ്മമ്മ 1989 ഇല്ഞങ്ങളെ വിട്ടു പോയി....അച്ഛനും കഴിഞ്ഞ വര്ഷം ഇഹലോകവാസം വെടിഞ്ഞു......അമ്മയുണ്ട്‌. അമ്മയെയും സഹോദരങ്ങളെയും കണ്ടു ജീവിക്കാന്കൊടുത്തു വച്ചിട്ടില്ലാത്ത ഞാന്മാത്രം ചെന്നൈയില്‍ ......എന്റെ ഭര്ത്താവും മക്കളും ആയി കഴിയുന്നു. ഭര്ത്താവ് ഇന്ത്യന്ആര്മിയില്‍ 18 വര്ഷത്തെ സേവനം കഴിഞ്ഞു വിരമിച്ചു . ചെന്നൈയില്ഒരു പ്രൈവറ്റ് കമ്പനിയില്‍ (TVS ) വര്ക്ക്ചെയ്തു മക്കളെയൊക്കെ പഠിപ്പിച്ചു മിടുക്കന്മാരാക്കി ....ഇനിയുള്ള ബാക്കി ജീവിതം നാട്ടിലാക്കിയാലോ എന്ന ആലോചനയില്‍ ആണ് ഇപ്പോള്. എന്റെയും ഏട്ടന്റെയും കുടുംബാംഗങ്ങളും ഭര്ത്താവും മക്കളും കൊച്ചു  മക്കളും  തിരിച്ചു സ്നേഹം പോലും പ്രതീക്ഷിക്കാതെ  എന്നെ സ്നേഹിക്കുന്ന  കുറെ ആത്മാര്ത്ഥ സുഹൃത്തുക്കളും ഞാനും പിന്നെ നിങ്ങളും ചേര്ന്നതാണ് എന്റെ  സ്വര്ഗ്ഗം

എന്നില്‍ ജീവന്‍ തുടിക്കുവോളം ഒരു നല്ല ആത്മാര്‍ത്ഥ സുഹൃത്തായിരിക്കുക എന്നതാണ് നിങ്ങള്ക്ക് വേണ്ടി എന്നെ ക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം .

ബന്ധു മിത്രാദികള്‍  നിങ്ങളെ ഉപേക്ഷിച്ചെക്കാം , 

പാതയില്‍ അന്ധകാരം പരന്നേക്കാം, 
ആശകള്‍ വിഫലമായേക്കാം ....
എങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുക .....വിജയം നിശ്ചയം.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ