പഴയ പൊസ്റ്റുകൾ

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സംസാരം മധുരമായിരിക്കണം

               നാം ആശയ പ്രകടനം നടത്തുന്നത് മുഖ്യമായും നമ്മുടെ സംസാരത്തില്‍  കൂടെയാണ്.നമ്മുടെ  ആന്തരീകമായ താല്‍പര്യംഉത്സാഹംആത്മാര്‍ത്ഥത ,ആദരവ്സഹിഷ്ണുത,അഹംഭാവം  എന്നിവയെല്ലാംനമ്മുടെ സംസാരത്തിലെസ്വരത്തിന്‍റെ വ്യതിയാനമനുസരിചു കേൾവിക്കാരന് വ്യക്തമാകുന്നുഒരേ വാക് തന്നെ ഉച്ചരിക്കുമ്പോഴുണ്ടാകുന്ന സ്വര ഭേദംകൊണ്ട്  ചിലപ്പോള്  മിത്രങ്ങള് പോലും ശത്രുക്കള് ആകുന്നുഅത് കൊണ്ട് തന്നെ ഒരുവ്യക്തിയുടെ 
സ്വഭാവത്തിന്റെ  പ്രതിഫലനമാണ് അയാളുടെ സംസാരത്തിലെ സ്വരം.സംസാരത്തിലെ 
നമ്മുടെ സ്വര ഭേദമാണ്  സുഹൃത്തുക്കളെ സൃഷ്ടിക്കാനും സമൂഹത്തില്മാന്യതയാ എന്ന് 
മനസ്സിലാക്കി ആരെയും വെറുപ്പിക്കാതെ ആകര്ഷണീയമായ രീതിയില് സംസാരിക്കാന്  ശീലിക്കണം . 


**********

പാലിയം തൃക്കോവിൽ ഉത്സവം.

     ചേന്ദ മംഗല ത്തുള്ള   ചി ര പുരാതനമായ  ഈ പുതിയ തൃക്കോവിൽ   വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മാതൃകയിൽ  ഉള്ളതാണ്. വൈക്കത്തപ്പന്റെ ഭക്തനായ ഒരു പാലിയത്തച്ചൻ മുടങ്ങാതെ  വൈക്കത്ത് പോയി തൊഴുന്നത് പതിവായിരുന്നു.  പ്രായാധിക്യത്താൽ ഭഗവാനെ തൊഴാനായി വൈക്കത്ത് പോകാൻ പറ്റാതായതിൽ  അതീവ ദുഖിതനായ  പാലിയത്ത് അച്ഛന് , 
   "എന്നെക്കാണാൻ അങ്ങേക്ക് ഇവിടെ വരാൻ പറ്റാതായിരിക്കുന്നു .ഒട്ടും സങ്കട പ്പെടെണ്ടതില്ല ...ഞാൻ അങ്ങയുടെ നാട്ടിൽ വന്നു കൊള്ളാം ...ക്ഷേത്രം പണി കഴി പ്പിച്ചോളൂ .."    എന്ന് സ്വപ്നത്തിൽ  ദര്ശനം കിട്ടിയതായി പറയപ്പെടുന്നു..സ്വപ്നത്ത്തിലൂടെയുള്ള   അരുളി പ്പാ ടിലൂടെ  ആ അച്ഛന് തന്നെയാണ് വിഗ്രഹവും കിട്ടിയതെന്നാണ്‌ ഐതിഹ്യം ....
അമ്മമ്മയുടെ കൈയും പിടിച്ചു മനസ്സ് നിറയെ ഉത്സാഹമായി ഉത്സവം കണ്ടു നടന്ന കാലം പോയ്‌ മറഞ്ഞിട്ട് 32 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.....വീണ്ടും എന്റെ മനസ്സില് ഒരുത്സവക്കാലം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല......പക്ഷെ നാട്ടിൽ ഉൽസവക്കാലം വരുമ്പോൾ എന്റെ മനസ്സിലും ഉൽസവക്കൊട്ടുകൽ .മുഴങ്ങുമായിരുന്നു......ഒരിക്കലും തിരിച്ചു വരില്ലന്നു  കരുതിയ കാലം........
   എന്റെ ആഗ്രഹങ്ങളിൽ ഒരു പ്രധാന ആഗ്രഹം തന്നെയായിരുന്നു ഈ കേരള നാടും ...നാട്ടാരും ഉത്സവങ്ങളും ഇവിടത്തെ ജീവിതവും എല്ലാം..... നാളികേരത്തിന്റെ നാട്ടിൽ ഒരു നാഴിയിടങ്ങഴി മണ്ണും അതിൽ നാരായണ ക്കിളി ക്കൂടുപോലൊരു ചെറിയ വീടും അതിൽ ജനിച്ചു വളര്ന്ന നാടും നാട്ടാരും ഒത്തുള്ള ഈ കൊച്ചു സ്വര്ഗ്ഗീയ ജീവിതവും നന്നായി എന്ജോയ് ചെയ്യുന്നു....ഈ സന്തോഷം എന്റെ കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.....
  ഓട്ടം തുള്ളലും,  വാദ്യമേളവും,  സോപാന ഗീതവും ,    കഥകളിയും , ആനയും കൊട്ടും താളവും ഒക്കെയായി ഉത്സവം വളരെ കേമം  ആകുന്നുണ്ട്. 

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

പരാജയം വിജയത്തിന്റെ മുന്നോടിയാണ്

                                നിത്യ ജീവിതത്തില്‍   ഉണ്ടാകുന്ന പല പരാജയങ്ങളും നമ്മെ നിരാശരാക്കാറുണ്ട്.  ആനിരാശ ,  കര്‍മ്മങ്ങളില്‍  നിന്നും പിന്‍വാങ്ങാന്‍  നമ്മെ പ്രേരിപ്പിക്കുന്നുപരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരിക്കലും നാം അടി പതറരുത്ധീരന്മാരും ആത്മ വിശ്വാസമുള്ളവരും  
ഒരിക്കലും പരാജയത്തിനു മുന്നില്‍ കീഴടങ്ങുകയില്ല .  പരാജയം വിജയത്തിന്‍റെ മുന്നോടിയാനെന്നു പറഞ്ഞു കേട്ടിരിക്കുമല്ലോ. പരാജയത്തില്‍  നിന്ന് നാം പാഠങ്ങള്‍ 
പഠിക്കേണ്ടതുണ്ട്ഒരു പക്ഷെ നമ്മുടെതായ പോരായ്മകള്‍  കൊണ്ടാകാം പരാജയംസംഭവിച്ചത്. അവ എന്തെന്ന്  മനസ്സിലാക്കി വീണ്ടും ലക്ഷ്യ പ്രാപ്തിക്കായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍  പരാജയങ്ങള്‍  ഒരു  പ്രചോദനമാക്കി  മാറ്റണം.എല്ലാ കാര്യങ്ങളിലും 
വിജയം കൈവരിക്കുന്നവര്‍   വിരളമാണ്ജീവിതപ്രവാഹത്തിലെനിസ്സാര തടസ്സങ്ങളാണ് പരാജയങ്ങള്‍ എന്നു കരുതിക്കൊണ്ട്അടി പതറാതെ അവയെഅതിജീവിക്കാനുള്ള ധീരത സ്വയം
കൈവരിച്ചു പ്രസാദാത്മകമായ  വീക്ഷണത്തോടെജീവിതത്തെ അഭിമുഖീകരിക്കുകയാണ് 
നാം ഏവരും ചെയ്യേണ്ടത്. ഞാനുള്‍പ്പെടെ എല്ലാര്‍ക്കും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

                               **********
  

ബാലിക


ആദര്‍ശ പുത്രിയായും  ആദര്‍ശ പത്നിയായും  ആദര്‍ശ മാതാവായും പരിണമിക്കാനുള്ളതാണു ഒരു  ബാലികയുടെ  ജന്മം.   ചാരിത്ര്യ ശുദ്ധിയോടെ ജീവിക്കുന്ന കന്യകമാരുടെയും 
പാതിവ്രത്യ ശുദ്ധിയുള്ള   വധൂജനങ്ങളുടെയും ആദര്‍ശവതികളായ  അമ്മമാരുടെയും  ശാപം ഏല്‍ക്കാതിരിക്കാന്‍ പുരുഷന്മാര്‍പ്രത്യേകം ശ്രദ്ധിക്കണം. ഒരു പെണ്‍കുട്ടിക്ക് സങ്കല്‍പ്പിക്കാവുന്നഏറ്റവും ഉയര്‍ന്നപദവി ആണ് "അമ്മ". ആദര്‍ശവതി ആയ ഒരു അമ്മയെ ഗൃഹലക്ഷ്മി 
അഥവാ വീട്ടമ്മയായി നാം ഏവരും കരുതുന്നു. ഒരു സ്ത്രീ  അമ്മയായാല്‍  അവള്‍ 
ലോകത്തിലെ എല്ലാമക്കളെയുംസ്വന്തം മക്കളെ പോലെ സ്നേഹിക്കാന്‍ കഴിവുള്ളവളായിമാറും.
മാറണം.....അങ്ങിനെയുള്ള അമ്മമാരെ സ്വന്തം അമ്മയായി തന്നെ സ്നേഹിക്കാന്‍ എല്ലാ 
മക്കള്‍ക്കും കഴിയണം. നിരക്ഷരരായ അമ്മമാരുടെ മുന്‍പില്‍  ആണെങ്കിലും 'സര്‍വ്വജ്ഞ  പീഠം 'കയറിയ  മക്കളായാല്‍ പോലും     കൂപ്പു കൈയ്യോടെ വേണം  നില്‍ക്കാന്‍..... അത് തന്നെയാണ്  ഭാരതീയരായ നമ്മുടെ  സംസ്കാരവും. ലോകത്തിലെ ഒരമ്മ പോലുംമക്കളുടെ സ്നേഹത്തിനു വേണ്ടി  യാചിക്കാതിരിക്കട്ടെ .......മറിച്ചും ഒരു കുഞ്ഞും  അമ്മയുടെ  സ്നേഹത്തിനു 
വേണ്ടിയും യാചിക്കാതിരിക്കട്ടെ......

                            
                                                             *****സ്ത്രീ അബലയല്ല     ലോകത്തിന്റെ നിനനില്‍പ്പിനു വേണ്ടി പുരുഷനേയും സ്ത്രീയേയും വെത്യസ്തമായി സൃഷ്ടിച്ചിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ സ്ത്രീയുടെ മനോബലവും ശാരീരിക ബലവും പുരുഷനേക്കാള്‍ ഒട്ടും തന്നെ പിന്നിലല്ല എന്ന് ഇതിനകം പല ധീര വനിതകളും തെളിയിച്ചു കഴിഞ്ഞതാണിവിടെ. അതിനുദാഹരണങ്ങളാണ് വിമാനങ്ങള്‍ പറത്തിയും ബഹിരാകാശ യാത്രകള്‍ നടത്തിയും അധികാര സ്ഥാനങ്ങളിലേക്കു കുതിച്ചു കയറിയും നാടിന്റെ നാഴികക്കല്ലുകളായി മാറിയിട്ടുള്ള സ്ത്രീ പ്രതിഭകള്‍.  കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പഴയ പാരമ്പര്യങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള പ്രായോഗികമല്ലാത്ത ചങ്ങലക്കണ്ണികളില്‍ നിന്നും മോചനം എന്ന ഉയര്‍ന്ന ലക്ഷ്യം നേടി ജീവിതത്തില്‍ മുന്നേറിയ സ്ത്രീ പ്രതിഭകള്‍ പുരുഷനേക്കാള്‍ ഏതു വിധത്തിലാണ് പിന്നില്‍...പരസ്ത്രീകളില്‍ പുരുഷന്മാര്‍ക്കു തോന്നുന്ന നിയമവിരുദ്ധമായ കാമവെറി ഒന്നു മാത്രം ഈ ലോകത്തു നിന്നും മാഞ്ഞു കിട്ടിയാല്‍ സ്ത്രീ ഒരുക്കലും അബലയല്ല. ദൗര്‍ലഭ്യം കൊണ്ടു നേടുന്നതൊന്നും നേട്ടമായിരിക്കില്ല എന്നു മാത്രമല്ല, ആ ദൗര്‍ലഭ്യം ജീവിതത്തിലുടനീളം അവരെ വേട്ടയാടുകയും ചെയ്യും എന്നതില്‍ യാതൊരു സംശയവും ഇല്ല.സത്യസന്ധയും  നീതിമതിയും ആയ ഒരു സ്ത്രീയുടെ പതനത്തിനു കാരണക്കാരനായ പുരുഷനെ അധഃപതിച്ചവനായി മാത്രമേ കണക്കാക്കാനാവൂ. 

          ജീവിതത്തിലെ പ്രതിസന്ധികള്‍ സ്വയം തരണം ചെയ്യാന്‍ ശേഷിയുള്ളവരാണ് സ്ത്രീകള്‍. അതിനായി ആരും അവരെ പ്രാപ്തരാക്കേണ്ടതില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ത്രീയിലെ മാതൃത്വം. ഭക്ഷണം പാകം ചെയ്യാന്‍, വീട്ടിലെ മറ്റു ജോലികള്‍ എല്ലാം ചെയ്യാന്‍ അവരെ പഠിപ്പിക്കേണ്ടി വന്നേക്കാം.  എന്നാല്‍ ഒരു പെണ്ണും കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി പഠിച്ചിട്ട് വിവാഹിതയാവാറില്ല. ഒരു കുഞ്ഞിനെ പ്രസവിച്ചാല്‍ ആ കുഞ്ഞിനെ എങ്ങിനെ വളര്‍ത്തിയെടുക്കണമെന്ന് ആരും അവള്‍ക്കു പറഞ്ഞു കൊടുക്കേണ്ടതില്ല. അല്‍പ്പം സ്‌നേഹം മനസ്സിലുണ്ടായാല്‍ സ്വന്തം കുഞ്ഞിനെ ആപത്തൊന്നും വരാതെ വളര്‍ത്തിയെടുക്കാനുള്ള അറിവ് അവളിലുണ്ടാകും. ഇനി ഭര്‍ത്താവ് ഉപേക്ഷിച്ചു പോയാലും മരിച്ചു പോയാലും അവള്‍ ആ കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കും. 

     ഒരുസ്ത്രീ എത്ര തന്നെ ഉയര ങ്ങളില്‍ എത്തിയാലും പുരുഷനെ ബഹുമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നു തന്നെയാണ് എന്റെ തനതായ അഭിപ്രായം. പണം സമ്പാദിക്കുന്നതു കൊണ്ടോ, ഉയര്‍ന്ന പദവിയിലിരിക്കുന്നതു കൊണ്ടോ അഹങ്കരിക്കരുത്. അഹങ്കാരം ആര്‍ക്കും ഒരലങ്കാരമല്ല. അഹങ്കാരം ഉള്ളിടത്ത് ദൈവാനുഗ്രഹം ഉണ്ടാവില്ല. പുരുഷ വര്‍ഗ്ഗങ്ങളായ അച്ഛനേയും ഭര്‍ത്താവിനേയും സഹോദരന്മാരേയും ആദരിച്ചും ബഹുമാനിച്ചും കീഴ് വഴക്കത്തോടെ ഒരു വീട്ടില്‍ ജീവിക്കുന്നതു തന്നെയാണ് ഒരു സ്ത്രീക്ക് ഭൂഷണം. അതു തന്നെയാണ് നമ്മുടെ ഭാരത സംസ്‌കാരത്തിനു ശോഭയും. നാടിന് ഒരു ഭരണാധികാരിയുള്ളതു പോലെ അടുക്കും ചിട്ടയും ഉള്ള കെട്ടുറപ്പായ ഒരു ദാമ്പത്യ ജീവിതത്തിന് ഒരു നാഥന്‍ വേണം. ഭര്‍ത്താവിനെ നാഥനാക്കി ഭാര്യയും മക്കളും ജീവിക്കുമ്പോള്‍ അവിടെ ഒരു ചിട്ടയും സുഖവും ഐശ്വര്യവും ഒക്കെയുണ്ടാവും. അതു തന്നെയാണ് കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് ഉതകുന്നതും. ഭര്‍ത്താവ് നിര്‍മ്മിക്കുന്ന പാതയിലൂടെ എങ്ങിനെ ജീവിക്കണം എന്ന് ഭാര്യ മക്കളെ പഠിപ്പിക്കട്ടെ.  നാഥന്‍ വഴി തെറ്റാതെയുള്ള ഒരു ജീവിതം നയിച്ചാല്‍ ആ കുടുബം സ്വര്‍ഗ്ഗതുല്യമാകും. അങ്ങിനെ ഓരോ കുടുംബങ്ങളും ചേര്‍ന്ന് നാടും സ്വര്‍ഗ്ഗീയമാകട്ടെ.
സ്നേഹ പ്രകടനം

      ജീവിതത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഗുണവിശേഷമാണ് സ്നേഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏവരും ആഗ്രഹിക്കുന്നു. ഹൃദയത്തില്‍ സ്നേഹമുള്ള ആള്‍ഒരിക്കലും അനുചിതമായി പെരുമാറുകയില്ല.   സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍  
നാം ഒരിക്കലും പിശുക്കു കാണിക്കരുത്. മറ്റുള്ളവരുടെ സ്നേഹം നമുക്ക് ലഭിക്കണമെങ്കില്‍  
നാം സ്നേഹം പ്രകടിപ്പിച്ചേ പറ്റൂ . 

       സ്നേഹംപ്രകടിപ്പിക്കുന്നതു  കാണാന്‍ ഇടയായാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്തയാണോ  നമ്മുടെ പാരമ്പര്യത്തിന്‍റെ  സ്വാധീനമാണോ  അതോ    സംസ്കാരത്തിന്‍റെ   ഒരു ഭാഗം  ആയിട്ടാണോ  സ്നേഹ  പ്രകടനത്തിന്‍റെ  കാര്യത്തില്‍ 
പൊതുവേ വിമുഖരാണ്  നമ്മള്‍.ഉള്ളിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കാതിരുന്നാല്‍ മറ്റുള്ളവര്‍ അത് എങ്ങിനെഅറിയാനാണ്  സ്നേഹം തന്നെ ആണ് സ്നേഹത്തിനു പ്രതി സമ്മാനം എന്ന് മനസ്സിലാക്കിസ്നേഹിക്കുന്നവര്‍ക്ക് സ്നേഹം അതേപടി തിരിച്ചു നല്‍കാന്‍ ഒരിക്കലും നാം മടി കാണിക്കരുത്. സ്നേഹത്തിന്റെ നോട്ടം മിഴികള്‍ കൊണ്ടല്ലമനസ്സുകൊണ്ടാണ്. സ്നേഹം ദൈവമാണ് .


                                            **************സ്നേഹം ഒരനുഭൂതിയാണ്.
       
  

  സ്നേഹം നിര്‍വചനീയം ആണ്ലോകത്തിന്‍റെ  നിലനില്‍പ്പു  തന്നെ സ്നേഹത്തില്‍ അധിഷ്ടിതമാണ്സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും  ആരുമില്ലാത്ത അവസ്ഥ മരണത്തിനു
സമമാണ്സ്നേഹത്തിന്‍റെ മഹിമ സ്നേഹിക്കുന്നവര്‍ക്കേ  അറിയൂ.  സ്നേഹം  കുടുംബത്തില്‍
നിന്നാരംഭിക്കുന്നുഅവിടെ നിന്നയല്‍ക്കാരോട്പിന്നെ കൂട്ടുകാരോട്അതിനുമപ്പുറം
നാട്ടുകാരോട്,  അങ്ങിനെ വിശ്വവ്യാപകമായ ഒരു ഒഴുക്ക് സ്നേഹത്തിനുണ്ട്   ഒഴുക്കില്‍  ഓരോ  മനുഷ്യരും വന്നു പെടുമ്പോഴാണ് അവരുടെ ലോകം പുതിയ ഒരുരൂപവും ഭാവവും കൈ ക്കൊള്ളുന്നത്. അങ്ങിനെയുള്ള ഒരു നവലോക സൃഷ്ടിക്കായി  നാംഓരോരുത്തരും തയ്യാറാകണംഒരു പുല്‍ക്കൊടി  തുമ്പിലെ തുഷാര ബിന്ദുവില്‍  കാനനം പ്രതിബിംബിച്ചു കാണും പോലെ സ്നേഹ  ചൈതന്യം  നാമോരോരുത്തരിലും  പ്രകാശിക്കണം.  പ്രപഞ്ചത്തിന്‍റെ  സ്ഥാവ  ജംഗമങ്ങളായ  സര്‍വ്വ ചരാചരങ്ങളുടെയും സുഖദുഖങ്ങളില്‍ഇഴുകി ചേരുവാന്‍ കഴിയുന്ന മനുഷ്യന്‍ മഹാനാകുന്നുമഹാത്മാവാകുന്നു,അമാനുഷനാകുന്നു...........അവന്‍ ദേവനാകുന്നു..

     പ്രകൃതിയെ നിരീക്ഷണം ചെയ്താല്‍ പരസ്പരം സഹായിക്കുവാനും സ്നേഹിക്കുവാനും പ്രകൃതി തന്നെ നമുക്ക് കാണിച്ചു തരുന്ന  ഉദാഹരണങ്ങള്‍  കാണാം.   പ്രഭാതത്തില്‍ ഉണര്‍ന്നുഎഴുന്നേല്‍ക്കുന്ന ഇളംകാറ്റു പൂക്കളെ വിടര്‍ത്തു ന്നുപകരം പൂക്കള്‍ പുതുമണം കാറ്റിനുനല്‍കുന്നുഇതുപോലെ  എത്രയെത്ര ഉദാഹരണങ്ങള്‍   എടുത്തു പറയാതെ തന്നെ നിങ്ങള്‍ക്കുമനസ്സിലാക്കാന്‍  കഴിയുംയഥാര്‍ത്ഥത്തില്‍   പ്രപഞ്ചം നിലനില്‍ക്കുന്നത് തന്നെ പരസ്പരസഹായതിന്‍റെയും  സഹകരണത്തിന്‍റെയും അടിസ്ഥാനത്തിലാണ്സാമൂഹ്യ സുസ്ഥിതിക്കുഅത്യന്താപേക്ഷിതമാണ് പരസ്പര സ്നേഹവും സഹകരണവും. ആര്‍ത്തിയും 
അഹങ്കാരവും   മൂത്ത് സമൂഹം  സ്നേഹ സന്ദേശത്തെ ചവിട്ടിത്താഴ്ത്തുമ്പോള്   അശാന്തി
ജനിക്കുന്നു അശാന്തി യുദ്ധങ്ങല്ള്‍ക്കും  സര്‍വ നാശത്തിനും  ഇടവരുത്തുന്നു.   അന്യര്‍ 
ചെയ്തു തരുന്ന ഉപകാരത്തെ വിസ്മരിക്കുകയും പ്രത്യുപകാരം ചെയ്യാനുള്ള അവസ്ഥ
ഉണ്ടായിട്ടും ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന  മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ എന്ന പേരിനര്‍ഹനല്ല . പരോപകാരം പുണ്യമാണ് നമ്മെക്കൊണ്ട് കഴിയുന്നവിധത്തില്‍ അന്യരെ
സഹായിക്കുകഇനി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുകനമ്മുടെ
 സുഖത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു  ദുഖമായി പരിണമിക്കാ-
തിരിക്കുവാന്‍  ശ്രദ്ധിക്കുക .  വയലാര്‍  രാമ വര്‍മ്മ എഴുതിയപോലെ "സ്നേഹിക്കയില്ല ഞാന്‍ നോവും ആത്മാവിനെ സ്നേഹിക്കാത്തൊരു തത്വശാസ്ത്രത്തെയും. "എന്ന വരികളില്‍    അന്തര്‍  ലീനമായ  സ്നേഹ  തത്വം  മുറുകെ പിടിച്ചുകൊണ്ട് വേദനിക്കുന്നവന്‍റെ, കഷ്ടപ്പെടു-
ന്നവന്‍റെ നൊമ്പരങ്ങള്‍ അകറ്റുവാന്‍ നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കെണ്ടാതാണ്

                                                             ***********************